District News
മുഹമ്മ: ചേര്‍ത്തല കെഇ കാര്‍മല്‍ സിഎംഐ സ്കൂളിലെ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി. സ്കൂള്‍ അങ്കണത്തില്‍ കുരുന്ന് സാന്തക്ലോസുകളും ചുവപ്പും വെള്ളയും കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന് നിറച്ചാര്‍ത്തിന്റെ വിസ്മയം തീര്‍ത്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആറ്റിങ്ങല്‍ ക്രൈസ്റ്റ് നഗര്‍ സിബിഎസ്ഇ സ്കൂള്‍ മാനേജരായ ഫാ. ജോസഫ് വട്ടപ്പറമ്പില്‍ സിഎംഐ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു.
ദീപ്തി സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. സാംജി വടക്കേടം സിഎംഐ, മാനേജര്‍ പോള്‍ തുണ്ടുപറമ്പില്‍ സിഎംഐ, സിസ്റ്റര്‍ ജോസ്ന, സ്കൂള്‍ ബര്‍സാര്‍ സനു വലിയവീട് സിഎംഐ, കോ-ഓർഡിനേറ്റര്‍ ജേക്കബ് ഐ .ചാക്കോ എന്നിവര്‍ പ്രസംഗിച
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ഹോളി ചെൽഡ്ഹുഡ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
120 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടികൾ സാന്തയുടെ വരവോടെ സജീവമായി. വികാരി ഫാ. സിജു മുടക്കോടിയുടെയും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെയും പ്രാർഥനയോടെ ആരംഭിച്ച ക്രിസ്മസ് പ്രോഗ്രാമിൽ ഉടനീളം കുട്ടികൾ സജീവമായി പങ്കുചേർന്നു.
NRI
ടെക്സസ്: ലീഗ് സിറ്റി മലയാളി സമാജത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഈ മാസം 26ന് നടക്കുന്ന "വിന്റർ ബെൽസ് 2025' ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് തുടക്കമായി.
വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് മുന്‍ താരം ശിവനാരായണ്‍ ചന്ദ്രപോള്‍, ഇന്ത്യയുടെ അഭിമാനമായ കായികതാരം ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍, കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ കമ്മിറ്റി ഫോർ ലോ ആൻഡ് പിഐഎലിന്റെ സെക്രട്ടറിയും സുപ്രീംകോടതി അഡ്വക്കേറ്റ് - ഓൺ - റിക്കോർഡുമായ അഡ്വ. ജോസ് എബ്രഹാം എന്നിവർ വിശിഷ്ടാഥിതികളായെത്തും.
വിന്റർ ബെൽസിനോട് അനുബന്ധിച്ച് അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളയ്ക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറിലധികം കേരള വിഭവങ്ങളായിരിക്കും ഇവിടെ "തട്ടുകട തെരുവിൽ' തത്സമയം ഒരുക്കി നൽകുക.
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയിൽ ഏകദേശം ആയിരത്തോളം ആളുകകൾക്കു തത്സമയം നൂറിലധികം കേരള ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കി നൽകാൻ കഴിയുന്ന വിധത്തിലാണ് തട്ടുകടകൾ സജീകരിച്ചിരിക്കുന്നത്. ഒരുമാസത്തിലധികം നീണ്ടുനിൽക്കുന്ന സജീകരണങ്ങളാണ് ഇതിനുമുന്നോടിയായി ആരംഭിച്ചിരിക്കുന്നത്.
കലാകാരൻമാരായ റീവ റെജി, ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവർ നേതുത്വം നൽകുന്ന ഇൻസ്ട്രമെന്റൽ മ്യൂസിക്കും കൂടാതെ റിയാലിറ്റി ഷോകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷ്മി മെസ്മിൻ, രശ്മി നായർ, ജസ്റ്റിൻ തോമസ് എന്നിവർ അണിനിരക്കുന്ന ഗാനനിശ വിന്റർ മെലഡിയും പരിപാടിയെ ആവേശോജ്വലമാക്കും. കൂടാതെ ലീഗ് സിറ്റിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, മറ്റു കലാവിരുന്നുകളും ഉണ്ടായിരിക്കുന്നതാണ്.
രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്. എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരാണ് ആർട് ഡയറക്ട്ടേഴ്സ്.
കൂടാതെ വിനേഷ് വിശ്വനാഥന്റെയും ഷിബു ജോസഫിന്റെയും സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. പ്രദേശം മുഴുവനും അലങ്കാരങ്ങൾകൊണ്ട് നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കോഓർഡിനേറ്റർ മാത്യു പോൾ പറഞ്ഞു.
ലീഗ് സിറ്റി മലയാളികൾ നിർമിച്ച "മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ലോസ്' ഒരു പ്രധാന ആകർഷണമായിരിക്കും. ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റലും സൗത്ത് ഷോർ ഇആറുമാണ് പരിപാടിയുടെ പ്രധാന സ്പോൺസേർമാർ.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ബിനീഷ് ജോസഫ് - 409 256 0873, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ, ജിജു കുന്നംപള്ളിൽ (എലെക്റ്റഡ് പ്രസിഡന്റ് - 26 27 409 354 2518.